Friday, April 11, 2008

ലാപ്രോസ്കോപ്പി





ഇന്നു പതിവു പോലെ ഞങ്ങള്‍ അലമുറയിടേണ്ടി വന്നില്ല.
കാരണം, അല്ലാതെ തന്നെ Van Driver, Stereo ON ചെയ്തു.
സത്യത്തില്‍ ഈ മരുഭൂമിയിലെ മരുപ്പച്ചയാണ്‌ ഞങ്ങളുടെ Duty Van യാത്ര!

"Jiya chale, na chale.." പാട്ട്‌ ഒഴുകിക്കൊണ്ടിരുന്നു. സീറ്റിന്റെ പിടിയിലും ജനല്‍പ്പടിയിലും അനേകം വിരലുകള്‍ താളമിട്ടു...

ഇതു 4th year നഴ്സിംഗ്‌ പഠനത്തിന്റെ ആദ്യദിനങ്ങള്‍!
സഞ്ജീവനി hospitalക്കുള്ള ആദ്യത്തെ posting.
ചെറിയൊരു ഹോസ്പ്പിറ്റല്‍...
പക്ഷെ മറ്റുള്ളവയിലേതു പോലെ ദുര്‍ഗന്ധമൊ, തിരക്കോ, കരച്ചിലുകളോ
ഒന്നും കേള്‍ക്കുകയോ കാണുകയോ ചെയ്തില്ല.
വളരെ clean. എന്നെ പോസ്റ്റ്‌ ചെയ്തത്‌ Labour roomല്‍ ആണ്‌. 
ആര്‍ക്കെങ്കിലും delivery pain ഉണ്ടായി വരണേ
എന്നു പ്രാര്‍<്ീച്ചു കൊണ്ട്‌ ഞാനും കൂട്ടുകാരും കാത്തിരുന്നു. duty ചെയ്യാനുള്ള ആര്‍ത്തി കൊണ്ടൊന്നുമല്ല, 4th yearല്‍ എങ്കിലും എന്തെങ്കിലും പഠിക്കണമെന്നു തോന്നി. injectionഉം medication കൊടുക്കലും പിന്നെ bed makingല്‍ 4 year experience...ഇതാണ്‌ ആകെ കൈവശമുള്ളത്‌... പക്ഷെ ഞങ്ങളുടെ prayer ആരും കേട്ടില്ല. ദൈവം busy ആണെന്നു തോന്നുന്നു. പക്ഷെ ഞങ്ങളില്‍ 2 പേര്‍ operation theaterല്‍ കേറിപ്പറ്റി. HYSTERECTOMY (removal of uterus) അങ്ങനെ അവര്‍ കണ്ടു. ഞങ്ങള്‍ പതിവു പോലെ hospital ഒന്നു കറങ്ങി, കൂട്ടുകാരുമൊന്നിച്ച്‌ കത്തി വച്ചു. പ്രധാനമായും ഈ courseന്റെ ദോഷങ്ങള്‍, ഞങ്ങടെ future, എന്തിന്‌ വിവാഹക്കാര്യങ്ങള്‍ വരെ ഞങ്ങള്‍ടെ കൊച്ചു ഗ്യാങ്ങില്‍ കടന്നു പോയി. ഒടുവില്‍, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, at 11.55 am എനിക്കും ഒരു chance കിട്ടി, OTയില്‍ കയറാന്‍! CASE> TUBECTOMY.
"വാന്‍ വരരുതേ" എന്നു ഞാന്‍ ആദ്യമായി പ്രാര്‍<്ീച്ച ദിവസം!

എന്റെ കൂട്ടുകാരിയും ഞാനും maskഉം capഉം വച്ച്‌operation tableന്റെ
ഒരു വശത്ത്‌ ഒതുങ്ങി നിന്നു:-
"ഞങ്ങള്‍ക്ക്‌ ഒന്നും അറിയില്ലേ..പാവങ്ങളാണേ" എന്ന ഭാവത്തില്‍!
anaesthesia മൂലം മയങ്ങിക്കിടന്നിരുന്ന patient
എന്തോ വലിയ അപകടം കാത്തു കിടക്കുന്ന കടലിനെ ഓര്‍മ്മിപ്പിച്ചു.

betadineഉം spiritഉം തേച്ചു clean ചെയ്ത അവരുടെ ഉദരത്തില
്‍ ആദ്യമായി Dr.Vasundhara രണ്ടു ചെറിയ മുറിവുകള്‍ ഉണ്ടാക്കി.
ഒന്ന്‌ പൊക്കിള്‍ക്കൊടിയുടെ അടുത്തും മറ്റൊന്ന്‌ കുറച്ചു മാറിയും.

നീളമുള്ള ഒരു കമ്പി പോലെ തോന്നിക്കുന്ന
ഉപകരണം ഒരു മുറിവിലൂടെ ഉള്ളിലൊട്ടിറക്കി,
അതിലൂടെ air കടത്തി വിട്ട്‌, അനവധി പ്രസവം കഴിഞ്ഞ
അവരുടെ വയറിനെ Ball പോലെ ഉരുണ്ടതാക്കി.

കുറച്ചു മിനിട്ടുകള്‍ക്കു ശേഷം air കടത്തി വിട്ട
ഉപകരണം മാറ്റി Laproscope ആ തുളയിലൂടെ കടത്തി.
രണ്ടാമത്തെ മുറിവിലൂടെ liagationനു വേണ്ടി ഉപയോഗിക്കുന്ന
മറ്റൊരു ഉപകരണവും കടത്തീ.
Dr.Vasundhara ഞങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന തന്നെ തന്നു.
ഞങ്ങളെ അടുത്തു വിളിച്ച്‌ Laproscopeലൂടെ
നോക്കാന്‍ അനുവദിച്ചു.
ജീവനുള്ള മനുഷ്യശരീരത്തിലെ ഒരു ഭാഗം, the fallopian tube
..അതിനെ band കൊണ്ട്‌ liagate ചെയ്യുന്നു...
Its INTERESTING!!

അവസാന sutureഉം കഴിഞ്ഞ്‌ ഞങ്ങള്‍
മാഡത്തിനൊപ്പം പുറത്ത്‌ കടന്നു.
കാത്തുകിടക്കുന്ന വാനിലേക്കോടി കയറുമ്പോള്‍
മനസ്സില്‍ മുഴുവന്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന
ശാസ്ത്രത്തെക്കുറിച്ചായിരുന്നു ചിന്ത.

ഒരു പാട്‌ അഭിമാനം തോന്നി, ഈ വളര്‍ച്ചയുടെ ഭാഗമായതോര്‍ത്ത്‌!..
ഇനിയുമൊത്തിരി കാണാനുണ്ട്‌!..
അടുത്ത വിശേഷം നാളെ പറയാട്ടോ,,,,,
പോവ്വാ......assignments ഒത്തിരി എഴുതാനുണ്ട്‌!!